ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നു; പുറത്തേക്കൊഴുക്കുന്നത് 40000 ലിറ്റര്‍ വെള്ളം

ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നു; പുറത്തേക്കൊഴുക്കുന്നത് 40000 ലിറ്റര്‍ വെള്ളം

ചെറുതോണി: ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നു. അഞ്ച് ഷട്ടറുകളിലെ മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തി 40000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നു വിടുന്ന സാഹചര്യത്തിലാണ് ചെറുതോണി തുറന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളോട് പറഞ്ഞു. വേണ്ടി വന്നാല്‍ കൂടുതല്‍ വെള്ളം നിയന്ത്രിതമായി തുറന്നു വിടുമെന്നും മന്ത്രി പറഞ്ഞു. തമിഴ്നാടിനോട് കൂടുതല്‍ ജലം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

റൂള്‍ കര്‍വിന് മുകളിലേക്ക് വെള്ളം പിടിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ തമിഴ്നാട് റൂള്‍ കര്‍വ് പാലിച്ചാണ് മുന്നോട്ടു പോകുന്നതെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.