മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചർ

മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചർ

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചർ. കെ.പി.സി.സി അധ്യക്ഷന്റെ പരാമർശം സമൂഹത്തിനാകെ അപമാനകരമാണെന്നും അങ്ങേയറ്റം പൈശാചികം ആണ് എന്നും ശൈലജ ടീച്ചർ പറഞ്ഞു. ആത്മാഭിമാനമുള്ള സ്ത്രീ മരിക്കും, അല്ലെങ്കിൽ ബലാത്സംഗം ആവർത്തിക്കാതെ നോക്കും. അഭിസാരികയെ കൂട്ടുപിടിച്ച് രക്ഷപ്പെടാനാണ് സർക്കാർ ശ്രമമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പരാമർശം.

മുല്ലപ്പള്ളി രാമചന്ദ്രൻ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് അപലപനീയമാണെന്നും ശൈലജ ടീച്ചർ ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു. 'ആക്രമിക്കപ്പെടുന്ന പെൺകുട്ടികളുടെ ജീവൻ രക്ഷിക്കാനും കുറ്റവാളിയെ ശിക്ഷിക്കാനുമാണ് നാം ആഗ്രഹിക്കുന്നത്. ബലാത്സംഗം ഉണ്ടാകുന്നത് സ്ത്രീകൾ ശ്രദ്ധിക്കാത്തതുകൊണ്ടല്ല. സമൂഹത്തിന്റെ ആധിപത്യ മനോഭാവമാണത്. അതിനെ എതിർക്കുന്നവരാണ് സ്ത്രീകളും ഭൂരിഭാഗം പുരുഷന്മാരും. പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചതുകൊണ്ട് മാത്രം കാര്യമില്ലന്ന് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.