തിരുവനന്തപുരം: പ്ലസ് വണ് വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾക്ക് ഇന്ന് തുടക്കമാകും. വിക്ടേഴ്സ് ചാനൽ-വെബ്സൈറ്റ് വഴിയാണ് ക്ലാസുകൾ. തുടക്കത്തിൽ രാവിലെ 9.30 മുതൽ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. ഇതോടെ ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികൾക്കും പ്രയോജനപ്പെടുന്ന ക്ലാസുകൾ എല്ലാ ദിവസവും കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യും.
രാത്രി 8.30 മുതൽ 9.30 വരെ പുനഃസംപ്രേഷണവും ഉണ്ടാകും. ആദ്യ ആഴ്ചകളിൽ ഇംഗ്ലീഷ്, മാത്‍സ്, ഫിസിക്സ്, എക്കണോമിക്സ്, അക്കൗണ്ടൻസി തുടങ്ങിയ വിഷയങ്ങളുടെ ക്ലാസുകളാകും ഉണ്ടാവുക. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് വിഷയങ്ങളുടെ സംപ്രേഷണവും ഉണ്ടാവുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചിട്ടുണ്ട്. പ്ലസ് വൺ ക്ലാസുകൾ കാണാൻ കുട്ടികൾക്ക് സൗകര്യം ഏർപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടികൾ വേഗത്തിലാക്കി ക്ലാസുകൾ ഇന്ന് തുടങ്ങാൻ തീരുമാനിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.