അര്‍ഹിക്കുന്ന സ്ഥാനം നല്‍കിയില്ല; പാര്‍ട്ടിക്കുള്ളില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ രംഗത്ത്

അര്‍ഹിക്കുന്ന സ്ഥാനം നല്‍കിയില്ല; പാര്‍ട്ടിക്കുള്ളില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ രംഗത്ത്

തിരുവനന്തപുരം: സംസ്ഥാന ബിജെപിയില്‍ ഭിന്നത രൂക്ഷമാകുന്നു. സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പരാതിയുമായി പാര്‍ട്ടിക്കുള്ളില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ രംഗത്ത്. ശോഭാ സുരേന്ദ്രന് പിന്നാലെ ബിജെപി ദേശീയ കൌണ്‍സില്‍ അംഗം പി എം വേലായുധനും കെ സുരേന്ദ്രന്‍ വഞ്ചിച്ചെന്നാരോപിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്. പദവികള്‍ വാഗ്ദാനം ചെയ്ത് പറ്റിച്ചുവെന്നാണ് വേലായുധന്റെ വെളിപ്പെടുത്തല്‍ പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടും അര്‍ഹിക്കുന്ന സ്ഥാനം നല്‍കിയില്ല.

സുരേന്ദ്രന്‍ നേതൃത്വത്തിലേക്ക് ഉയര്‍ന്നതിനെ പിന്തുണച്ചയാളാണ് താന്‍. തന്നെ തല്‍സ്ഥാനത്ത് നില നിര്‍ത്താം എന്ന് വാക്ക് തന്ന സുരേന്ദ്രന്‍ വാക്ക് പാലിക്കാതെ വഞ്ചിച്ചെന്നും വേലായുധന്‍ ആരോപിച്ചു. ശോഭ സുരേന്ദ്രന്റെ പരാതി ശരിയാണ്. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടും അര്‍ഹിക്കുന്ന സ്ഥാനം നല്‍കിയില്ല. മറ്റു പാര്‍ട്ടികളില്‍ സുഖലോലുപ ജീവിത സാഹചര്യങ്ങള്‍ അനുഭവിച്ച്‌ വന്നവരാണ് ഈയിടെ ബിജെപിയില്‍ എത്തിയത്. പുതിയ ആളുകള്‍ വരുമ്പോൾ പ്രസ്ഥാനത്തിന് വേണ്ടി കഷ്ടപ്പെട്ടവരെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പാര്‍ട്ടി പരിഗണിച്ചില്ല.

സംഘടനാ സെക്രട്ടറിമാരും പക്ഷപാതമായി പെരുമാറുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിന് ശേഷം പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടികളില്‍ നിന്നും യോഗങ്ങളില്‍ നിന്നുമൊക്കെ ശോഭ വിട്ടുനില്‍ക്കുകയാണ്. വ്യക്തിവിരോധം മൂലം കെ സുരേന്ദ്രന്‍ തന്നെ ഒതുക്കിയെന്ന് ആരോപിച്ച്‌ കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയ ശോഭ സുരേന്ദ്രന്‍ പ്രശ്‌നപരിഹാരത്തിന് ഉടന്‍ കേന്ദ്ര ഇടപെല്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ വിഷയത്തില്‍ പരസ്യപ്രതികരണത്തിന് സുരേന്ദ്രന്‍ ഇനിയും തയ്യാറായിട്ടില്ല. സംസ്ഥാന സര്‍ക്കാരിനെതിരായ സമരം ശക്തമാക്കുന്നതിനിടെയാണ് ബിജെപിയിലെ ഗ്രൂപ്പ് പോര്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.