ഒമൈക്രോണ്‍ വൈറസ് അവധിയാത്രകള്‍ കരുതലോടെ വേണമെന്ന് യുഎഇ

ഒമൈക്രോണ്‍ വൈറസ് അവധിയാത്രകള്‍ കരുതലോടെ വേണമെന്ന് യുഎഇ

ദുബായ്: കോവിഡിന്‍റെ പുതിയ വകഭേദം ഒമൈക്രോണ്‍ വൈറസ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ റിപ്പോർട്ട് ചെയ്തതോടെ വിദേശയാത്രകള്‍ കരുതലോടെ വേണമെന്ന് ഓർമ്മിപ്പിച്ച് യുഎഇ ആരോഗ്യ വിഭാഗം. യുഎഇയില്‍ ക്രിസ്മസ് അവധി ദിനങ്ങള്‍ വരാനിരിക്കെയാണ് മുന്നറിയിപ്പ് നല്‍കിയിട്ടുളളത്. വിദേശ രാജ്യങ്ങളില്‍ രോഗം വ്യാപിക്കുന്നത് മുന്നില്‍ കണ്ടുകൊണ്ടാണ് നിർദ്ദേശമെന്ന് ആരോഗ്യവിഭാഗം വക്താവ് ഡോ ഫരീദ അല്‍ ഹൊസാനി പറഞ്ഞു.

യുഎഇയില്‍ സ്കൂളുകള്‍ക്ക് ശൈത്യകാല അവധി ഡിസംബർ 12 ന് തുടങ്ങാനിരിക്കെയാണ് ജാഗ്രത നിർദ്ദേശം. അടുത്തവാരം ദേശീയ ദിനം, അനുസ്മരണ ദിനമുള്‍പ്പടെയുളളവ വരുന്നതിനാല്‍ നാല് ദിവസം അവധിയുമുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് വിദേശയാത്ര വർദ്ധിക്കാനുളള സാഹചര്യമുണ്ട്.
വാക്സിനെടുത്തവർക്ക് വിദേശയാത്ര അനുവദനീയമാണ്. എന്നാല്‍ പോകുന്ന രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ കൂടി വിലയിരുത്തണമെന്നും ഡോ ഫരീദ അല്‍ ഹൊസാനി ഓർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.