പ്ലസ് വണ്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് വഴിയാണ് വിവരം പുറത്ത് വിട്ടത്.


https://m.facebook.com/story.php?story_fbid=436450874527885&id=100044889289138&scmts=scwsplos

4,17,607 പേരാണ് പ്ലസ് വണ്‍ പരീക്ഷ എഴുതിയത്. കോവിഡ് പ്രതിസന്ധികൾക്കിടയിൽ സുപ്രീം കോടതിയുടെ അനുമതിയോടെയായിരുന്നു സര്‍ക്കാര്‍ പ്ലസ് വണ്‍ പരീക്ഷ നടത്തിയത്. പരീക്ഷ നടന്ന് ഒരു മാസത്തിനുള്ളിലാണ് ഫലം വരുന്നത്.

www.keralresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലാണ് ഫലം ലഭിക്കുക.

പുനര്‍മൂല്യനിര്‍ണയം, ഉത്തരക്കടലാസിന്റെ പകര്‍പ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഡിസംബര്‍ രണ്ടിനകം വിദ്യാര്‍ഥികള്‍ അപേക്ഷിക്കണം. പ്രിന്‍സിപ്പല്‍മാര്‍ ഡിസംബര്‍ മൂന്നിനകം അപേക്ഷ അപ്‌ലോഡ് ചെയ്യണം. പുനര്‍മൂല്യനിര്‍ണയത്തിന് 500 രൂപയും സൂക്ഷ്മ പരിശോധയ്ക്ക് 100 രൂപയും ഫോട്ടോകോപ്പിക്ക് 300 രൂപയുമാണ് പേപ്പര്‍ ഒന്നിന് ഫീസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.