കണ്ണൂർ: കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മികച്ച പോലീസുദ്യോഗസ്ഥൻ ഉള്ള അവാർഡിന് അർഹനായി കെ പി വേണുഗോപാൽ. അന്വേഷിച്ച കേസുകളിലെല്ലാം കുറ്റവാളികളെ കണ്ടെത്തി ശിക്ഷ വാങ്ങിച്ചു കൊടുത്താണ് തളിപ്പറമ്പ്കാരുടെ സ്വന്തം ഡിവൈഎസ്പി വേണുഗോപാൽ ഈ വർഷത്തെ മികച്ച പോലീസ് ഉദ്യോഗസ്ഥൻ ഉള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അവാർഡിന് അർഹനായത്.
കേരളപ്പിറവി ദിനത്തിൽ സംഘടിപ്പിച്ച പുരസ്കാര വിതരണ ചടങ്ങിൽ ഡിജിപി ലോക്നാഥ് ബഹറയിൽ നിന്നാണ് പുരസ്കാരവും മേഡലും ഏറ്റുവാങ്ങിയത്. ഏറെ വിവാദമായ കേസുകൾ തെളിയിച്ച് മുഖ്യ മന്ത്രിയുടെ പ്രത്യേക ബഹുമതിയും ഇദ്ദേഹം നേടിയിട്ടുണ്ട്. പഴയങ്ങാടിയിലെ പ്രമുഖ ജ്വല്ലറി കവർച്ച തെളിയിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള 28 പോലീസ് ഉദ്യോഗസ്ഥർ ചേർന്നാണ്.
ക്രൈം സിനിമകളെ വെല്ലുന്ന രീതിയിലാണ് കെ വി വേണുഗോപാലിന്റെ ഓരോ കേസന്വേഷണവും. കഴിഞ്ഞ ആഗസ്റ്റിൽ ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. തളിപ്പറമ്പിലെ ലോട്ടറി മാഫിയ കേസ്, മടക്കര രാജേഷ് കൊലപാതകം, പെരിയ ബാങ്ക് കവർച്ച കേസ്,പിണറായി രമിത്ത് വധക്കേസ് തുടങ്ങിയ എണ്ണമറ്റ പ്രസിദ്ധ മോഷണക്കേസുകളും വധകേസുകളുമാണ് 15 വർഷത്തെ സർവീസ് ഇടയിൽ വേണുഗോപാൽ തെളിയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.