തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ കേരളത്തിലെ സാധാരണക്കാർക്ക് ഗുണമേന്മയുള്ള ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് കെ-ഫോൺ പദ്ധതി. കെ ഫോൺ പദ്ധതി തകർക്കാൻ ശ്രമിക്കുന്നവരോട് എന്തു സംഭവിച്ചാലും ഈ പദ്ധതി നടപ്പിലാക്കുമെന്ന് എന്ന മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
1500 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. കേരളത്തിലുടനീളം ഒപ്ടിക്കൽ ഫൈബർ കേബിളുകൾ പാകി അതുവഴി ഇന്റർനെറ്റ് സേവനം സാധാരണക്കാരിലേക്ക് എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനങ്ങൾക്ക് സൗജന്യമായി മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.