മരണം ഇവിടെത്തന്നെയുണ്ട് എന്ന മനുഷ്യനെ ഓർമിപ്പിക്കുകയാണ് ഡിസംബർ ഒന്ന്. മരണവൈറസിന്റെ കബന്ധ നൃത്തം മാനവരാശിയുടെ ജീവന നൈപുണികൾക്ക് വംശനാശം സമ്മാനിച്ചുകൊണ്ട് അരങ്ങേറ്റം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. 1984-ല്‍ എച്ച്.ഐ.വിയുടെ ഭീകരസ്പര്‍ശം തിരിച്ചറിഞ്ഞശേഷം 35 മില്യണ്‍ മനുഷ്യരുടെ ജീവനാണ് പിടഞ്ഞുതിര്‍ന്നത്. അധാര്‍മിക ജീവിതത്തിന് മനുഷ്യന്‍ ഇരന്നുവാങ്ങുന്ന ഈ മരണസമ്മാനം ഇന്നോളം മനുഷ്യചരിത്രമറിഞ്ഞിട്ടുള്ള ഏറ്റവും മാരകമായ രോഗാവസ്ഥയാണ്.
റിട്രോവൈറസ് വിഭാഗത്തില്‍പ്പെട്ട ഹ്യുമന്‍ ഇമ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (Human Immuno deficiency Virus - HIV) മുലം മനുഷ്യശരീരത്തില്‍ സംജാതമാകുന്ന അവസ്ഥയാണ് അക്വയേഡ് ഇമ്യൂണോ ഡെഫിഷ്യന്‍സി സിന്‍ഡ്രം (Acquired immuno deficiency syndrome - AIDS). എയ്ഡ്സ് എന്നത് ഒരു രോഗാവസ്ഥയാണെന്നും എച്ച്.ഐ.വി വൈറസുകളുടെ പ്രവര്‍ത്തനം വഴി മനുഷ്യന്റെ പ്രതിരോധശേഷി നശിച്ച് ജീവഹാനി സംഭവിക്കുന്നുവെന്നും എച്ച്.ഐ.വി ബാധിതനായ ഒരാള്‍ ചികിത്സ ലഭിക്കാതെ പരമാവധി 9 മുതല്‍ 11 വരെ വര്‍ഷങ്ങളാണ് ജീവിക്കുന്നത് എന്നുമുള്ള “എയ്ഡ്സ്” വസ്തുതകള്‍ ഇന്നു പൊതുവേ അംഗീകരിക്കപ്പെട്ടവയാണ്.
രക്തം, ബീജം, മുലപ്പാല്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് എച്ച്.ഐ.വി വൈറസ് മറ്റൊരാളിലേക്കു പകരുന്നത്. അതിനാല്‍, നിയന്ത്രണമില്ലാത്തതും സുരക്ഷിതമല്ലാത്തതുമായ ശാരിരിക - ലൈംഗിക ബന്ധങ്ങളാണ് ഈ മരണവൈറസിന്റെ രാജപാതകള്‍.
മാതാപിതാക്കളില്‍നിന്നും ജന്മനാ എച്ച്.ഐ.വി ബാധിതരാകുന്ന എണ്ണമറ്റ കുഞ്ഞുങ്ങള്‍, തങ്ങളുടേതല്ലാത്ത കുറ്റങ്ങളാല്‍, രക്തത്തിലൂടെയും സിറിഞ്ചിലുടെയുമെല്ലാം ഈ ദുര്‍ഗതിക്കടിമയാകുന്നവര്‍ എന്നിങ്ങനെ നിരപരാധികളായ ബലിയാടുകളുടെ നിലവിളിയാണ് ഇന്ന് എയ്ഡ്‌സിന്റെ കൊലക്കളങ്ങളില്‍നിന്നുയരുന്നത്. 2014-ല്‍ 36.9 ദശലക്ഷം ജനങ്ങളാണ് ഒകഢ ബാധിതരായി ലോകത്തിലുള്ളത്.
സൗത്ത് ആഫ്രിക്കയില്‍ 63 ലക്ഷവും, നൈജീരിയയില്‍ 32 ലക്ഷവും എച്ച്.ഐ.വി ബാധിതര്‍ ഉള്ളപ്പോള്‍2 1 ലക്ഷം പേരാണ് 2013 ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ എച്ച്.ഐ.വി ബാധിതരായുള്ളത്. കേരളത്തില്‍ 0.19 ശതമാനത്തില്‍നിന്നും 26 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട് എച്ച്.ഐ.വി ബാധിതരുടെ എണ്ണം. ഇന്ന് കേരളത്തില്‍ 25167 പേരാണ് എച്ച്.ഐ.വി ബാധിതരായി സര്‍ക്കാര്‍ കണക്കിലുള്ളത്. 5357 എയ്ഡ്സ് രോഗികളുമായി തിരുവനന്തപുരം കേരളത്തെ ഭീഷണിപ്പെടുത്തുമ്പോള്‍ 249 പേരാണ് വയനാട് ജില്ലയിലുള്ളത്. 405 പേര്‍ ഇടുക്കി ജില്ലയിലുമുണ്ട്.
സ്വന്തം അജ്ഞതയിലുള്ള സുരക്ഷിതത്വമാണ് ഇന്നു നമ്മില്‍ പലരേയും ആശ്വസിപ്പിക്കുന്നത്. തിരസ്കരണത്തിന്റെ തിട്ടൂരമെഴുതിവച്ച് നാം ക്ലാസ്മുറികളില്‍നിന്നും വീടുകളില്‍നിന്നും ബഹിഷ്കരിക്കുന്ന എച്ച്.ഐ.വി ബാധിതരായ നിഷ്‌കളങ്ക ബാല്യങ്ങളുടെ മനസുമുറിഞ്ഞൊഴുകുന്ന കണ്ണീര്‍ത്തുകളികളില്‍ രക്തം കലര്‍ന്നിട്ടുണ്ട്. നമ്മുടെ അനീതികലര്‍ന്ന മുന്‍വിധികള്‍കൊണ്ട് അശരണരായ എച്ച്.ഐ.വി ബാധിത സഹോദരങ്ങളെ ദുരിത ജീവിതത്തിന്റെ വിധിക്കൂടുകളില്‍ തളച്ചിടരുത്. മരണവൈസിന്റെ സാന്നിധ്യം പുജ്യത്തിലെത്തിക്കാന്‍ ഡിസംബര്‍ ഒന്നിന് നമുക്കും ചെമന്ന റിബണ്‍ അണിയാം. ലോകം എയ്ഡ്‌സ് വിമുക്തമാക്കാം.
ഫാ. റോയി കണ്ണൻചിറ സിഎംഐ എഴുതിയ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്ത ഭാഗമാണിത്. പത്തുവർഷം കൊണ്ട് എഴുതിയ ബുക്കാണിത്. സാഹിതി ഇന്റർനാഷണലിന്റെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്കാരം പ്രപഞ്ച മാനസത്തിന് ലഭിച്ചിട്ടുണ്ട്.
ഫാ. റോയി കണ്ണൻചിറ സിഎംഐയുടെ കൂടുതൽ രചനകൾ വായിക്കുന്നതിന് : https://cnewslive.com/author/15946/1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.