അബുദാബി: ഡൽഹി ക്യാപിറ്റൽസിന് പ്ലേ ഓഫ് ബർത്ത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിന് ഡൽഹി കീഴടക്കി. നിർണായക മത്സരത്തിൽ ജയത്തോടെ 16 പോയിന്റുമായി ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം സ്ഥാനം നേടിയാണ് ഡൽഹി പ്ലേ ഓഫിന് അർഹത നേടിയത്. ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസാണ് ഡൽഹിയുടെ എതിരാളികൾ. കളിയിൽ തോറ്റെങ്കിലും മികച്ച നെറ്റ് റൺറേറ്റിന്റെ ബലത്തിൽ ബാംഗ്ലൂരും പ്ലേ ഓഫിലെത്തി. 153 റൺസ് വിജയലക്ഷ്യം 19 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡൽഹി നേടിയെടുത്തു.
അർധ സെഞ്ചുറി നേടിയ ഓപ്പണർ ശിഖർ ധവാന്റെയും അജിങ്ക്യ രഹാനെയുടെയും ഇന്നിങ്സുകളാണ് ഡൽഹിയുടെ വിജയത്തിൽ നിർണായകമായത്. രണ്ടാം ഓവറിൽ പൃഥ്വി ഷായെ (9) നഷ്ടമായ ശേഷം ഒന്നിച്ച ഈ സഖ്യം രണ്ടാം വിക്കറ്റിൽ 88 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 41 പന്തുകൾ നേരിട്ട ധവാൻ ആറു ഫോറുകളടക്കം 54 റൺസെടുത്ത് പുറത്തായി. 46 പന്തുകൾ നേരിട്ട രഹാനെ ഒരു സിക്സും അഞ്ചു ഫോറുമടക്കം 60 റൺസെടുത്തു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഏഴു റൺസെടുത്ത് പുറത്തായി. ഋഷഭ് പന്ത് (8), മാർക്കസ് സ്റ്റോയ്നിസ് (10) എന്നിവർ പുറത്താകാതെ നിന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 152 റൺസെടുത്തു.
അർധ സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂർ നിരയിലെ ടോപ് സ്‌കോറർ. 41 പന്തുകൾ നേരിട്ട പടിക്കൽ അഞ്ചു ഫോറുകളടക്കം 50 റൺസെടുത്ത് പുറത്തായി. എ.ബി.ഡിവില്ലിയേഴ്‌സ് 35 റൺസും കോഹ്ലി 29 റൺസും നേടി. ഡൽഹിക്കായി ആന്റിച്ച് നോർച്ചെ മൂന്നു കഗീസോ റബാദ രണ്ടും വിക്കറ്റുകൾ നേടിക്രിസ് മോറിസ് (0), ശിവം ദുബെ (17), ഇസുരു ഉദാന (4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ഡൽഹിക്കായി ആൻ റിച്ച് നോർക്യ മൂന്നു വിക്കറ്റ് വീഴ്‌ത്തി. കാഗിസോ റബാദ രണ്ടു വിക്കറ്റെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.