വയനാട്ടില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

വയനാട്ടില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: യുവാക്കളെ വെടിവെച്ച് കൊല്ലുകയല്ല പരിഹാരം. പട്ടിണി മാറ്റുകയാണ് ചെയ്യേണ്ടത്. എൽഡിഎഫ് അധികാരത്തിൽ വന്ന ശേഷം 10 വ്യാജ ഏറ്റുമുട്ടലുകൾ നടന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. ലാത്തികൊണ്ടും തോക്ക് കൊണ്ടുമല്ല മാവോയിസത്തെ നേരിടേണ്ടത്. ആദിവാസി ഊരുകളിൽ സാമ്പത്തിക സുരക്ഷിതത്വമില്ല.

അതിനാണ് പരിഹാരം വേണ്ടതെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം പി ആർ വർക്ക് ആണ്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ രാഷ്ട്രീയം പറയാനുള്ള വേദിയായി മാറിയിരിക്കുന്നു. അന്താരാഷ്ട്ര വ്യാപ്തിയുളളതാണ് സ്വർണക്കടത്ത്. ഒന്നിനും കൊള്ളാത്തവരുടെ സംഘമാണ് വിജിലൻസ്. കേന്ദ്ര ഏജൻസികളെ ഉത്തരേന്ത്യയിൽ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. എന്നാൽ അത്തരം പ്രവണത കേരളത്തിലില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.