പനാജി: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സീസണിലെ ആദ്യ വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്. ഗോവയിലെ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ മനോഹരമായ ഫുട്ബോള്‍ കാഴ്ച്ചവെച്ച ബ്ലാസ്റ്റേഴ്സ്, ഒഡിഷ എഫ്സിയെ 2-1ന് പരാജയപ്പെടുത്തി. ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ചെത്തിയ ഒഡിഷയെ വിദേശ താരം ആല്‍വാരൊ വാസ്‌കെസിന്റേയും മലയാളി താരം പ്രശാന്തിന്റേയും ഗോളിലാണ് ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്.
ഇഞ്ചുറി ടൈമില്‍ നിഖില്‍ രാജാണ് ഒഡിഷയുടെ ഗോള്‍ നേടിയത്. മത്സരം തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ ഒഡീഷയുടെ ഗോള്‍കീപ്പറെ പരീക്ഷിച്ച ബ്ലാസ്റ്റേഴ്‌സിന് പക്ഷെ ലക്ഷ്യം കാണാനായില്ല. രണ്ടാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് സഹല്‍ അബ്ദുല്‍ സമദ് തൊടുത്ത ഷോട്ട് ഒഡിഷ ഗോളി കമല്‍ജിത് സിങ്ങ് തട്ടിയകറ്റി. പിന്നാലെ ഒരു ഫ്രീ കിക്കിലൂടെ അഡ്രിയാന്‍ ലൂണയും കമല്‍ജിതിനെ പരീക്ഷിച്ചു.
14ാം മിനിറ്റിലാണ് ഒഡിഷയ്ക്ക് ആദ്യ അവസരം ലഭിച്ചത്. ഹാവി ഹെര്‍ണാണ്ടസിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 25-ാം മിനിറ്റില്‍ വീണ്ടും ഹെര്‍ണാണ്ടസിന്റെ ഷോട്ട് പാഴായി. ഒടുവില്‍ 60-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന ഗോളെത്തി. ലൂണയുടെ പാസ് സ്വീകരിച്ച് ഓടിയ വാസ്‌കെസ് ഗോളിയെ അനായാസം മറികടന്ന് ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് എത്തിച്ചു. 76-ാം മിനിറ്റില്‍ സഹല്‍ അബ്ദുല്‍ സമദിന് പകരം പ്രശാന്തിനെ ഗ്രൗണ്ടിലിറക്കി. ഒമ്പതു മിനിറ്റിനുള്ളിലെ ഗോളിനും അസിസ്റ്റ് നല്‍കിയത് ലൂണയാണ്.
വിജയത്തോടെ അഞ്ചു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തെത്തി. ആറു പോയിന്റുള്ള ഒഡിഷ മൂന്നാം സ്ഥാനത്താണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.