ബാംഗ്ലൂർ: ബംഗളൂർ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകരെ എൻഫോഴ്സ്മെന്റ് അനുവദിച്ചില്ല. ബംഗലൂർ സെഷന്‍സ് കോടതിയുടെ അനുമതി പ്രകാരം അഭിഷകരെത്തിയപ്പോഴാണ് ഇ.ഡി ഇവരെ തടഞ്ഞത്. കോവിഡ് പരിശോധന നടത്തിയാല്‍ മാത്രമെ കാണാന്‍ അനുവദിക്കൂ എന്നാണ് ഇ.ഡിയുടെ നിലപാട്.
ബിനീഷിനെ കാണാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു. ബിനീഷിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ആണ് ഇ.ഡി ഇന്നലെ കോടതിയെ അറിയിച്ചത്. ഏഴ് വർഷത്തിനിടെ ബിനീഷ് അനൂപിന് നൽകിയത് അഞ്ച് കോടി 17 ലക്ഷം രൂപയാണ്. ഇത് ലഹരിക്കടത്തിലൂടെ സമ്പാദിച്ചതാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു.
ബിനീഷിന് നിക്ഷേപമുള്ള കമ്പനികളെ കുറിച്ച് അന്വേഷണം നടത്തണമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബംഗളൂരു സെഷന്‍സ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.