വാളയാര്‍ കേസ്: ഡമ്മി പരിശോധന നടത്തും; അന്വേഷണം വേഗത്തിലാക്കാന്‍ സിബിഐ

 വാളയാര്‍ കേസ്: ഡമ്മി പരിശോധന നടത്തും; അന്വേഷണം വേഗത്തിലാക്കാന്‍ സിബിഐ

പാലക്കാട്: വാളയാര്‍ സഹോദരിമാരുടെ മരണത്തില്‍ ഡമ്മി പരിശോധന നടത്താന്‍ ഒരുങ്ങി സിബിഐ. കുട്ടികള്‍ തൂങ്ങി മരിച്ച മുറിയില്‍ ഒരോരുത്തരുടേയും ഭാരത്തിന് സമാനമായ ഡമ്മി തൂക്കും. മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താനാണ് ഡമ്മി പരീക്ഷണം. പതിമൂന്നും ഒന്‍പതും വയസ്സുള്ള രണ്ടു കുട്ടികളാണ് മാസങ്ങളുടെ വ്യത്യാസത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മൂത്ത പെണ്‍കുട്ടിയെ 2017 ജനുവരി 13നും രണ്ടാമത്തെ പെണ്‍കുട്ടിയെ മാര്‍ച്ചു നാലിനുമാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ട് കുട്ടികളും ലൈംഗിക പീഡനത്തിനിരയായാണു മരിച്ചതെന്ന് കണ്ടെത്തിയെങ്കിലും പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണം സിബിഐക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച പ്രതികളെ സിബിഐ ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവു പ്രകാരം, അഭിഭാഷകയുടെ സാന്നിധ്യത്തിലാണു ചോദ്യം ചെയ്തത്. കേസ് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണു പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ വിഡിയോയില്‍ ചിത്രീകരിച്ചു. മലമ്പുഴ ജയിലിലുള്ള ഒന്നാംപ്രതി മധു, രണ്ടാം പ്രതി ഷിബു എന്നിവരെ ഒരു മണിക്കൂറിലേറെയാണ് സംഘം ചോദ്യം ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.