ദില്ലി: കാസർകോട് പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു . ദീപാവലി അവധിക്കു ശേഷം ഹർജി പരിഗണിക്കും. സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതിയുടെ തീരുമാനം. കഴിഞ്ഞദിവസം കേസ് പരിഗണിക്കുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീം കോടതിക്ക് കത്തു നൽകിയിരുന്നു.
കേസുമായി ബന്ധപ്പെട്ട രേഖകൾ സർക്കാർ നൽകുന്നില്ലെന്ന് സിബിഐ കോടതി അറിയിച്ചു. കേസ് രേഖകൾ തേടി 7 തവണയാണ് സിബിഐ സർക്കാരിൻ കത്തു നൽകിയത്. 2019 ഫെബ്രുവരി 17 ആണ് പെരിയ കൊലപാതകം നടക്കുന്നത്. ബൈക്കിൽ പോകുമ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും ആക്രമികൾ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.