ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ നടപടിയുമായി വനം വകുപ്പ്

ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ നടപടിയുമായി വനം വകുപ്പ്

ആറളം: ആറളം കൊട്ടിയൂർ വനപാലകരുടെയും റാപ്പിഡ് റസ്പോൺസ് ടീമിൻ്റെയും ആറളം ഫാം സെക്യൂരിറ്റി വിഭാഗത്തിൻ്റെയും നേതൃത്വത്തിലാണ് കാട്ടാന തുരത്തൽ യജ്ഞം. കഴിഞ്ഞ ദിവസം പുനരധിവാസ മേഖലയിലെ ഒരു യുവാവിനെ കാട്ടാന കുത്തി കൊലപ്പെടുത്തിയിരുന്നു. ആറളം ആദിവാസി പുനരധിവാസ മേഖലയിലും ഫാമിലും വട്ടമിട്ട് നാശം വിതക്കുന്ന കാട്ടാനകളെ തുരത്താനാണ് വനം വകുപ്പ് നടപടി ഊർജ്ജിതമാക്കിയത്.

ആറളം വന്യജീവി സങ്കേതം വാർഡൻ എ.ഷജ്ന കെരീം, കണ്ണൂർ ഫ്ലയിംസ് കോഡ് ഡി.എഫ്.ഒ.അനാസ്, ആറളം അസിസ്റ്റന്റ് വാർഡ് സോളമൻ തോമസ് ജോർജ്, കൊട്ടിയൂ ർ റേഞ്ച് ഓഫീസർ വി.ബിനു, നരിക്കടവ് സെക്ഷൻ ഡപ്യൂട്ടി റേഞ്ചർ ജയേഷ് ജോസഫ്, ആർ.ആർ.ടി ഡപ്പൂട്ടി റേഞ്ചർ വി.ഹരിദാസ്, എന്നിവരുടെ നേതൃത്തിലാണ് ആറളത്ത് കാട്ടാന തുരത്തൽ നടപടി ഊർജിതമാക്കിയത്. നാലാം ബ്ലോക്കിൽ ആണ് നാല് കാട്ടാനകളെ കണ്ടെത്തി വനത്തിലേക്ക് തുരത്തിയത്. കാട്ടാന തുരത്തൽ നടപടി വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു. ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും ഉച്ചഭാഷിണിയിലൂടെ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയ ശേഷമാണ് കാട്ടാനകളെ ഫാമിൽ നിന്ന് വനത്തിലേക്ക് തുരത്താനുള്ള നടപടികൾ ആരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.