ബാങ്ക് പണിമുടക്ക് ഇന്നും തുടരും; എടിഎം സേവനങ്ങളെയും ബാധിച്ചേക്കും

 ബാങ്ക് പണിമുടക്ക് ഇന്നും തുടരും; എടിഎം സേവനങ്ങളെയും ബാധിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക് പൂര്‍ണം. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ബാങ്കിങ് നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായാണ് സംസ്ഥാനത്തും ബാങ്കുകള്‍ പണിമുടക്കുന്നത്. ഇത് വെള്ളിയാഴ്ചയും തുടരും.

പണിമുടക്ക് എടിഎം സേവനങ്ങളേയും ബാധിക്കുമെന്നാണ് സൂചന. തിരുവനന്തപുരത്ത് ജീവനക്കാരും ഓഫീസര്‍മാരും പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി എം.ജി. രാഹുല്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.ബി.ഇ.എ. സംസ്ഥാന പ്രസിഡന്റ് കെ.എസ്. കൃഷ്ണ അധ്യക്ഷത വഹിച്ചു.

ബാങ്ക് യൂണിയന്‍ ദേശീയ, സംസ്ഥാന നേതാക്കളായ ജി.ആര്‍. ജയകൃഷ്ണന്‍ (എ.ഐ.ബി.ഒ.സി.), എച്ച്.സി. രജത് (എന്‍.സി.ബി.ഇ.), ജയകല (എ.ഐ.ബി.ഒ.എ.), വി.ബി. പദ്മകുമാര്‍ (ബി.ഇ.എഫ്.ഐ.), കെ.സി. സാബുരാജ് (ഐ.എന്‍.ബി.ഒ.സി.) എന്നിവര്‍ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.