ഡല്‍ഹി നിയമസഭാ വളപ്പില്‍ ബ്രിട്ടീഷ് കാലഘട്ടത്തിലെ ഒരു തുരങ്കം മുമ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു കണ്ടെത്തല്‍ കൂടി നടന്നിരിക്കുകയാണ്. വധശിക്ഷ നടപ്പാക്കിയിരുന്ന മുറിയാണ് പുതിയതായി കണ്ടെത്തിയിരിക്കുന്നത്.
കൊല്‍ക്കത്തയില്‍ നിന്ന് തലസ്ഥാനം മാറിയതിന് ശേഷം 1912ലാണ് ഈ കെട്ടിടം നിര്‍മ്മിച്ചത്. 1913നും 1926നും ഇടയില്‍ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലി ഇവിടെ ഉണ്ടായിരുന്നു. 1926ന് ശേഷം കെട്ടിടം ഉപയോഗിച്ചിട്ടില്ലെന്നും ബ്രിട്ടീഷ് ഭരണാധികാരികള്‍ അതിനെ കോടതിയാക്കി മാറ്റുകയും അവിടെ വിപ്ലവകാരികളുടെ വിചാരണ നടക്കുകയും ചെയ്തു വെന്ന് ഡല്‍ഹി നിയമസഭാ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ വ്യക്തമാക്കിയിരുന്നു.
വിപ്ലവകാരികളെ ചെങ്കോട്ടയില്‍ നിന്ന് ഒരു തുരങ്കം വഴി ഇവിടെ കൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു. തടവുകാരെ ഹാളിനുള്ളില്‍ വിചാരണ ചെയ്യുകയും കുറ്റവാളികളെ തൂക്കുമരത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
ഈ മുറി കണ്ടെത്തിയതും യാദൃശ്ചികമായാണ്. ഒരു തൊഴിലാളിയാണ് അവിടെ ഒരു മതിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. തങ്ങള്‍ ഭിത്തിയില്‍ മുട്ടിയപ്പോള്‍ അത് പൊള്ളയായി തോന്നി. ഉടന്‍ അത് പൊളിക്കാന്‍ തീരുമാനിച്ചുവെന്ന് സ്പീക്കര്‍ രാം നിവാസ് പറഞ്ഞു. കൂടാതെ പുരാവസ്തു വകുപ്പിന്റെ ഒരു സംഘത്തെ വിളിച്ച് ഇതിന്റെ കാലപ്പഴക്കം നിര്‍ണയിക്കാനാണ് തീരുമാനം.
മാത്രമല്ല, ഡല്‍ഹി വിധാന്‍ സഭ വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സെഷനുകള്‍ ഇവിടെ നടക്കാത്ത മാസങ്ങളില്‍, ഇത് വിനോദസഞ്ചാരികള്‍ക്കായി തുറന്നിരിക്കു. 109 വര്‍ഷം പഴക്കമുള്ള കെട്ടിടമാണെങ്കിലും ഇത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v