അബുദബിയിലേക്കുളള പ്രവേശനം ഇഡിഇ സ്കാനിംഗ് തുടങ്ങി

അബുദബിയിലേക്കുളള പ്രവേശനം ഇഡിഇ സ്കാനിംഗ് തുടങ്ങി

അബുദബി: എമിറേറ്റിലേക്കുളള പ്രവേശനത്തിന് ഞായറാഴ്ച മുതല്‍ ഇഡിഇ സ്കാനിംഗ് ആരംഭിച്ചു. രണ്ട് സെക്കന്‍റില്‍ പൂർത്തിയാക്കാന്‍ കഴിയുന്നതാണ് ഇഡിഇ കോവിഡ് പരിശോധന. കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് പരിശോധന നടപ്പിലാക്കുന്നത്. അതി‍ർത്തി കടന്നെത്തുന്നവരുടെ മുഖത്തിന് നേരെ പിടിക്കാവുന്ന ചെറു ഉപകരണമുപയോഗിച്ചാണ് പരിശോധന പൂർത്തിയാക്കുന്നത്. കോവിഡ് രോഗമുണ്ടെന്നുളള സൂചന ലഭിച്ചാല്‍ അടുത്തുളള ആന്‍റിജന്‍ പരിശോധനാകേന്ദ്രത്തിലേക്ക് അയക്കും. സൗജന്യമായാണ് പരിശോധന നടത്തുന്നത്. ആ​ൻ​റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റി​വ് ഫ​ലം കാ​ണു​ന്ന അ​ബൂ​ദ​ബി എ​മി​റേ​റ്റി​ന് പു​റ​ത്തു​ള്ള​വ​രെ എവിടെ നിന്നാണോ വരുന്നത് അവിടേക്ക് തിരിച്ചയക്കം. ഒ​പ്പം അ​ത​ത് എ​മി​റേ​റ്റു​ക​ളി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ലേ​ക്ക് ഫ​ലം അ​റി​യി​ക്കു​ക​യും ചെ​യ്യും.അബുദബിയിലുളളവരാണെങ്കില്‍ ആരോഗ്യനിദ്ദേശങ്ങള്‍ അനുസരിച്ച് തുടർ നടപടികളുണ്ടാകും. റിസ്റ്റ് വാച്ചും ധരിപ്പിക്കും. ഷോ​പ്പി​ങ് മാ​ളു​ക​ളി​ലും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും നേ​ര​ത്തേ​മു​ത​ല്‍ ഇ.​ഡി.​ഇ സ്‌​കാ​ന​റു​ക​ള്‍ അ​ബൂ​ദ​ബി​യി​ല്‍ സ​ജ്ജ​മാ​ക്കി​യി​രു​ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.