കോഴിക്കോട്: സംസ്ഥാനത്ത് സി.ബി.ഐക്ക് പ്രവേശനം വിലക്കിയത് പിണറായിയും കുടുംബവും പിടിക്കപ്പെടുമെന്ന് ഉറപ്പുള്ളതിനാലാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അന്വേഷണത്തെ തടസപ്പെടുത്തിയാൽ സി ബി ഐ മടക്കി പോവുമെന്ന് കരുതേണ്ട. സത്യം തെളിയുന്നതുവരെ കേന്ദ്രസംഘങ്ങൾ ഇവിടെ തന്നെയുണ്ടാവുമെന്നും സുരേന്ദ്രൻ പറഞ്ഞു.
സ്വർണ്ണ കള്ളക്കടത്ത് കേസിലടക്കം അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. അപ്പോഴാണ് സിബിഐയെ വിലക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. സിപിഎമ്മിന് സി.ബി.ഐയെ തടയനാകില്ല. തടയാൻ ബി.ജെ.പി അനുവദിക്കില്ല. മാധ്യമ പ്രവർത്തകൻ അർണബ് ഗോസാമിയെ അറസ്റ്റു ചെയ്ത സംഭവത്തിൽ കേരളത്തിൽ നിന്ന് പ്രതികരണമുണ്ടാവുന്നില്ല. മറ്റേതെങ്കിലും സംസ്ഥാനമായിരുന്നെങ്കിൽ ഇതാവുമായിരുന്നില്ല അവസ്ഥ. ഇത് ഇരട്ടത്താപ്പാണെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.