ആറളം: ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ എത്തിയ വനപാലക സംഘം കൊമ്പനാനയുടെ പിടിയിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.ആറളം വൈൽഡ് ലൈഫ് വാർഡൻ ഷജ്ന കെരീം, ഡെപ്യൂട്ടി റേഞ്ചർ ജയേഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കൊമ്പനാനയുടെ മുമ്പിൽ പെട്ടത്.
ആറളം ഫാം രണ്ടാം ബ്ലോക്കിലാണ് സംഭവം. കാനന സമാനമായ ആറളം ഫാമിൽ കാട്ടാനകൾ നിന്നാൽ പോലും കാണാനാവാത്ത വിധം വന മാതൃകയിലാണ് ഫാം സ്ഥിതിചെയ്യുന്നത്. ആനക്കൂട്ടങ്ങൾ എവിടെയുണ്ടെന്ന് കണ്ടെത്തുന്നതിനു വേണ്ടിയുള്ള തിരച്ചിൽ നടത്തുന്നതിനിടയിലാണ് അപകടകരമായ സാഹചര്യത്തിൽ ഒറ്റയാൻ ആനയുടെ മുൻപിൽ വനപാലക സംഘം അകപ്പെട്ടത്. അത്ഭുതകരമായാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് സംഘം അറിയിച്ചു.
ആനകളെ തുരത്തുന്നത് ഫാമിലെയും പുനരധിവാസ മേഖലയിലെയും കാടുകൾ വെട്ടിത്തെളിക്കേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം കൂടുതൽ അപകടങ്ങൾക്ക് സാധ്യത ഉണ്ടാകുമെന്നും വനപാലക സംഘം പറഞ്ഞു.
ആറളം ഫാം രണ്ടാം ബ്ലോക്കിൽ ഒരു ആന പ്രസവിച്ചു കിടക്കുന്നതിനാൽ ആനക്കൂട്ടം മേഖലകളിൽ തമ്പടിച്ചിട്ടുണ്ട്. ആനക്കൂട്ടത്തെ തുരത്തുന്നതിനാൽ ഫാമിൽ എല്ലാ കോണുകളിലും അതീവജാഗ്രത വേണം എന്ന് അധികൃതർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.