സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളനം; മീനാക്ഷി ദിലീപിന്റെ പരാതിയിൽ കേസ്സെടുത്തു

സാമൂഹ്യ മാധ്യമങ്ങളിലൂടെ  അവഹേളനം; മീനാക്ഷി ദിലീപിന്റെ പരാതിയിൽ കേസ്സെടുത്തു

കൊച്ചി: ഓൺലൈൻ വാർത്താ മാധ്യമങ്ങളിലൂടെ തന്നെയും പിതാവിനെയും അപകീർത്തിപ്പെടുത്തിയെന്ന നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ പരാതിയിൽ ആലുവ പൊലീസ് ഓൺലൈൻ പോർട്ടലുകൾക്കെതിരേ കേസെടുത്തു. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് മീനാക്ഷി പരാതി നൽകിയിരിക്കുന്നത്.

അച്ഛനൊപ്പമുള്ള ജീവിതം മതിയായെന്നും അച്ഛന്റെ യഥാർഥ സ്വഭാവം തിരിച്ചറിഞ്ഞ മീനാക്ഷി അമ്മ മഞ്‌ജുവിന്റെ അടുത്തേക്ക് പോവുകയാണെന്നും എന്ന തരത്തിൽ ഉള്ള തലക്കെട്ടുകളോടെയാണ് ചില ഓൺലൈൻ മാധ്യമങ്ങൾ വാർ‌ത്ത നൽകിയത്. ഇത് വ്യാപകമായി പ്രചരിക്കുകയും ഷെയർ ചെയ്യപ്പെടുകയും ചെയ്തിരുന്നു. മലയാളത്തിലെ വിവിധ ഓൺലൈൻ പോർട്ടലുകൾക്കും അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.

മലയാളി വാര്‍ത്ത, മെട്രോ മാറ്റിനി, ബി 4 മലയാളം, മഞ്ചുമോന്‍ എന്നീ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെയും അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ക്കെതിരെയുമാണ് പരാതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.