കേരളത്തിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു

കേരളത്തിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതും ചികിത്സയിലുളള രോഗികളുടെ എണ്ണം കുറയുന്നതും ആരോഗ്യമേഖലയ്ക്ക് ചെറിയ ആശ്വാസം നൽകുന്നു. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി കുറഞ്ഞു. തീവ്ര രോഗവ്യാപനമുണ്ടായ ഒക്ടോബര്‍ മാസത്തെ ആദ്യ രണ്ട് ആഴ്ചകളെ അപേക്ഷിച്ച് ഇതുവരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകൾ കുറയുകയാണ് ചെയ്യുന്നത്.

എന്നാല്‍ ജാഗ്രത കൈവിട്ടാല്‍ രോഗവ്യാപന സാധ്യത കൂടുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍‌കുന്നു. കേരളത്തില്‍ ഒക്ടോബര്‍ മാസം തുടക്കത്തില്‍ പ്രതിദിനം പതിനായിരം കോവിഡ് രോഗികള്‍ വരെ ഉണ്ടായിരുന്നിടത്ത് നിന്നും 8000ത്തിലേക്കും അവസാന ആഴ്ച ആറായിരത്തിലേക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് ചെറിയൊരു ആശ്വാസമാണ് നല്‍കുന്നത്.  ദേശീയ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളം ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് കൂടിയ സംസ്ഥാനങ്ങളിളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.