ഷാർജ: ആശങ്കയ്ക്കും ആകാംക്ഷയ്ക്കും വിരാമമിട്ട് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഈ സീസൺ പ്ലേഓഫ് പട്ടിക പൂർണം. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകളാണ് അവസാന നാലിൽ ഇടംപിടിച്ചത്. പോയിന്റ് നിലയിൽ ഒന്നാം സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസ്, രണ്ടാം സ്ഥാനക്കാരായ ഡൽഹി ക്യാപിറ്റൽസുമായി ആദ്യ ക്വാളിഫയറിൽ ഏറ്റുമുട്ടും.
ഇന്ന് ദുബായിലാണ് മത്സരം. ഗ്രൂപ്പ് മത്സരങ്ങളിൽ ഇരുടീമുകളും രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും മുംബൈയ്ക്കായിരുന്നു ജയം. ആദ്യ മത്സരത്തിൽ 5 വിക്കറ്റിനു ജയിച്ച മുംബൈ, രണ്ടാം തവണ 9 വിക്കറ്റിനാണ് ഡൽഹിയെ തകർത്തത്. ആറിന് അബുദാബിയിൽ നടക്കുന്ന എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് പോരാട്ടം. ഗ്രൂപ്പ് മത്സരങ്ങളിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഇരുടീമുകളും ഓരോ വിജയം സ്വന്തമാക്കിയിരുന്നു.
ആദ്യ മത്സരത്തിൽ ബാംഗ്ലൂർ 10 വിക്കറ്റിനു ജയിച്ചു. രണ്ടാം മത്സരത്തിൽ ഹൈദരാബാദ് 5 വിക്കറ്റിന് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി. ഗ്രൂപ്പ് ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്താൻ പോരാടിയ ടീമുകളാണ് മുംബൈയും ഡൽഹിയും. ഇടയ്ക്കൊന്ന് ഡൽഹി ഇടറിയപ്പോൾ മുംബൈ മുന്നോട്ടു കുതിച്ചു. ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തി. ഒടുവിൽ അവസാന മത്സരത്തിൽ ബാംഗ്ലൂരിനെ വീഴ്ത്തി 2-ാം സ്ഥാനക്കാരായി ഡൽഹിയും പ്ലേഓഫ് ഉറപ്പിച്ചു.
ടൂർണമെന്റ് ഫേവറിറ്റുകളെന്നു വിലയിരുത്തപ്പെടുന്ന 2 ടീമും ഇന്ന് ആദ്യ ക്വാളിഫയറിൽ ഏറ്റുമുട്ടുമ്പോൾ ജയിക്കുന്ന ടീം നേരിട്ട് ഫൈനൽ ഉറപ്പിക്കും. തോൽക്കുന്ന ടീം ബാംഗ്ലൂർ-ഹൈദരാബാദ് എലിമിനേറ്റർ മത്സരവിജയികളെ 2-ാം ക്വാളിഫയറിൽ തോൽപിച്ചാൽ ഫൈനലിലെത്താം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.