ബിനീഷിന്‍റെ കുട്ടിയുടെ അവകാശം നിഷേധിച്ചെന്ന് ബാലാവകാശകമ്മിഷന്‍

ബിനീഷിന്‍റെ കുട്ടിയുടെ അവകാശം നിഷേധിച്ചെന്ന് ബാലാവകാശകമ്മിഷന്‍

തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടെ കുട്ടിയെ ഇഡി റെയ്ഡിനിടെ തടഞ്ഞുവച്ചെന്ന് പരാതി. ഇതേതുടര്‍ന്ന് ബാലാവകാശ കമ്മിഷന്‍ അംഗങ്ങള്‍ ബിനീഷിന്റെ വീടിന് മുന്നിലെത്തി. കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ട് വീടിന് കാവല്‍ നില്‍ക്കുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥരുമായി വാക്കു തര്‍ക്കതിതലേര്‍പ്പെട്ടു. ബിനീഷിന്‍റെ കുട്ടിയുടെ അവകാശം നിഷേധിച്ചെന്ന് ബാലാവകാശകമ്മിഷന്‍ ചെയര്‍മാന്‍ വ്യക്തമാക്കി.

ബിനീഷിന്‍റെ ഭാര്യയും കുഞ്ഞും പുറത്തെത്തി ബന്ധുക്കളെ കണ്ടു. പരിശോധന കുഞ്ഞിനെയടക്കം ബുദ്ധിമുട്ടിച്ചെന്ന് കുടുംബം. െറയ്ഡിനിടെ ഇഡി കണ്ടെടുത്ത സാധനങ്ങള്‍ തങ്ങളെ കാണിച്ചില്ലെന്ന് ആരോപണം. എന്ത് വന്നാലും മഹസറില്‍ ഒപ്പിടില്ല. ഒപ്പിടാന്‍ എന്‍ഫോഴ്സ്മെന്‍റ് ഭീഷണിപ്പെടുത്തിയെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇന്നലെ രാവിലെ തുടങ്ങിയ ഇ.ഡി റെയ്ഡ് ഇപ്പോഴും തുടരുന്നു. ഇഡിയുടെ കൈവശമുള്ള ചില രേഖകള്‍ വീട്ടില്‍നിന്ന് കണ്ടെടുത്തതല്ലെന്ന് ബിനീഷിന്‍റെ കുടുംബം പറയുന്നു. ഇ.ഡിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിനീഷിന്റെ കുടുംബം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.