തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷന്‍ ലഭിക്കാനായി അപേക്ഷയോടൊപ്പം ഇനി രണ്ടു രേഖകള്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയെന്ന് കെഎസ്‌ഇബി. പുതിയ സര്‍വീസ് കണക്ഷന്‍ നടപടി ക്രമങ്ങള്‍ ഏകീകരിക്കുന്നതിനും നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം.
പുതിയ കണക്ഷനായി അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖ, വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയാണ് നല്‍കേണ്ടത്. തിരിച്ചറിയല്‍ രേഖയായി വോട്ടേഴ്‌സ് ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, പാന്‍, ആധാര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന്.
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം/ ഉടമസ്ഥാവകാശം, ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, നടപ്പുവര്‍ഷത്തെ കരമടച്ച രസീതിന്റെ കോപ്പി, വാടകക്കാരനെങ്കില്‍ വാടക കരാറിന്റെ പകര്‍പ്പും മേല്‍പറഞ്ഞ രേഖകളില്‍ ഏതെങ്കിലും ഒന്നും മുനിസിപ്പാലിറ്റിയില്‍ നിന്നോ കോര്‍പറേഷനില്‍ നിന്നോ പഞ്ചായത്തില്‍ നിന്നോ ലഭിക്കുന്ന താമസക്കാരന്‍ എന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്ന്. വൈദ്യുതി കണക്ഷന്‍ ലഭിക്കാനായി അപേക്ഷയോടൊപ്പം എന്നിങ്ങനെ രണ്ടു രേഖകള്‍ മാത്രം സമര്‍പ്പിച്ചാല്‍ മതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.