സ്റ്റോറേജ് മാനേജ്മെന്‍റ് ടൂൾ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

സ്റ്റോറേജ് മാനേജ്മെന്‍റ്  ടൂൾ  അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

കാലിഫോർണിയ: ഡിസപ്പിയറിംഗ് സന്ദേശങ്ങള്‍ക്ക് പിന്നാലെ സ്റ്റോറേജ് മാനേജ്മെന്‍റ് ടൂളും അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. ഉപയോക്താവിന് ഫോണില്‍ വാട്ട്സ്ആപ്പ് സ്റ്റോറേജ് ഉണ്ടാക്കുന്ന സ്ഥല പരിമിതി കൃത്യമായി മനസിലാക്കുവാന്‍ സാധിക്കുന്ന ഈ സംവിധാനം, അവ നീക്കം ചെയ്യാനും മറ്റും സൌകര്യം ഒരുക്കുന്നു.

ഏറ്റവും പുതിയ അപ്ഡേഷനാണ് ഫോണില്‍ എങ്കില്‍ ഈ സംവിധാനം ലഭ്യമാണ്. അതിനായി വാട്ട്സ്ആപ്പില്‍ സെറ്റിംഗില്‍, സ്റ്റോറേജ് ആന്‍റ് ഡാറ്റ ഓപ്ഷനില്‍ പോയാല്‍ മതി. ഇവിടെ മാനേജ് സ്റ്റോറേജ് എന്ന ഓപ്ഷന്‍ ലഭ്യമാണ്. ഇവിടെ നിന്ന് തന്നെ ആവശ്യമല്ലാത്ത ഡാറ്റ നിങ്ങള്‍ക്ക് നീക്കം ചെയ്യാന്‍ സാധിക്കും. നിങ്ങളുടെ കോണ്ടാക്ട് ലിസ്റ്റ് ഇവിടെ മെമ്മറി ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ കാണിക്കും. അതിൽ നമുക്ക് ആവശ്യമുള്ള മാത്രം സെലക്ട് ചെയ്ത് നീക്കം ചെയ്യാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.