ഒമിക്രോണ്‍: രാത്രികാല നിയന്ത്രണം ഇന്നു മുതല്‍; പുറത്തിറങ്ങുന്നവര്‍ സാക്ഷ്യപത്രം കരുതണം

 ഒമിക്രോണ്‍: രാത്രികാല നിയന്ത്രണം ഇന്നു മുതല്‍; പുറത്തിറങ്ങുന്നവര്‍ സാക്ഷ്യപത്രം കരുതണം

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. ജനുവരി രണ്ടു വരെ രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിയന്ത്രണം. ദേവാലയങ്ങളില്‍ ഉള്‍പ്പെടെ നടത്തുന്ന മത, സാമൂഹിക, രാഷ്ട്രീയ കൂടിച്ചേരലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്നു മുതല്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ സ്വയംസാക്ഷ്യപത്രം കരുതണമെന്നും നിര്‍ദേശമുണ്ട്. ദേവാലയങ്ങള്‍ക്ക് പുറമെ ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയ ഇടങ്ങളിലും രാത്രി 10ന് ശേഷം ആള്‍ക്കൂട്ടം അനുവദിക്കില്ല.

കൂടാതെ കടകളെല്ലാം 10 രാത്രി മണിയ്ക്ക് അടയ്ക്കണം. കൂടാതെ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുളള ബീച്ചുകള്‍, ഷോപ്പിങ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍, തുടങ്ങിയ പ്രദേശങ്ങളിലും നിയന്ത്രണം ഉണ്ടാകും. പുതുവത്സരാഘോഷങ്ങളും രാത്രി പത്തിന് ശേഷം അനുവദിക്കില്ല.

അതേസമയം വരും ദിവസങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്താകും ജനുവരി രണ്ടിന് ശേഷവും രാത്രികാല നിയന്ത്രണങ്ങള്‍ തുടരണമോ എന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാവുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.