തിരുവനന്തപുരം: കേരളത്തില്‍ രോഗികള്‍ ക്രമാനുഗതമായി കുറഞ്ഞു വരുകയാണ്. അതാത് ദിവസത്തെ കണക്കുമായി താരതമ്യം ചെയുമ്പോൾ ഒന്നു മുതല്‍ 10 ശതമാനം വരെ കുറവ് രോഗ നിരക്കിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.കോവിഡ് മാറുന്ന ആളുകളില്‍ രോഗ സമയത്ത് ഉണ്ടാകുന്ന വിഷമതകള്‍ മരണകാരണമാകുന്നുണ്ട്.
പോസ്റ്റ് കൊവിഡ് സിന്‍ഡ്രം ഉണ്ടാകുന്നുണ്ട്. അവയവങ്ങള്‍ക്ക് ഉണ്ടാകുന്ന കേടുപാടും അവശതകളും ദീര്‍ഘകാലം നിലനില്‍ക്കുന്നത് ചെറുതല്ലാത്ത ഒരു വിഭാഗത്തെ അലട്ടുന്നുണ്ട്. മരണ നിരക്ക് കുറവായത് കൊണ്ട് രോഗത്തെ നിസാരവത്കരിക്കരുത്.
കോവിഡ് മുക്തരായവര്‍ക്ക് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ തുടങ്ങിയിട്ടുണ്ട്. പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വ്യാഴാഴ്ചകളില്‍ 12 മുതല്‍ രണ്ട് വരെ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.