ഇ-ഓട്ടോകൾക്കായി കേരളത്തിലുടനീളം വരുന്നത് 1140 ചാർജിങ് സ്റ്റേഷനുകൾ

ഇ-ഓട്ടോകൾക്കായി കേരളത്തിലുടനീളം വരുന്നത് 1140 ചാർജിങ് സ്റ്റേഷനുകൾ

ഇ-ഓട്ടോകൾക്കായി കേരളത്തിലുടനീളം വൈദ്യുത തൂണുകളിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. 1140 എണ്ണമാണ് സ്ഥാപിക്കുന്നത്. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുും ഗതാഗതമന്ത്രി ആന്റണി രാജുവും നടത്തിയ ചർച്ചയിലാണ് തീരുമാനം.

നേരത്തേ കോഴിക്കോട് നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരം ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിരുന്നു. ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലും അഞ്ചുവീതം സ്ഥാപിക്കും. കോർപ്പറേഷൻ പരിധിയിൽ വരുന്ന നിയോജകമണ്ഡലങ്ങളിൽ 15 എണ്ണം വീതവും.

സ്വകാര്യ സംരംഭകർക്ക് വൈദ്യുതിവാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് ഗതാഗതവകുപ്പ് 25ശതമാനം സബ്സിഡി നൽകുന്നുണ്ട്. ഇതിനുള്ള നോഡൽ ഏജൻസിയായി അനർട്ടിനെ നിയമിക്കും. കെ.എസ്.ഇ.ബി.യുടെ 26 വൈദ്യുതിവാഹന ചാർജിങ് സ്റ്റേഷനുകൾ ഫെബ്രുവരിയിൽ പൂർത്തിയാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.