ശംഖുമുഖം കടപ്പുറത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കളക്ടർ

ശംഖുമുഖം കടപ്പുറത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കളക്ടർ

തിരുവനന്തപുരം: രൂക്ഷമായ കടൽ ക്ഷോഭത്തെത്തുടർന്ന് അപകടാവസ്ഥയിലായ ശംഖുമുഖം കടപ്പുറത്ത് സന്ദർശകർക്കു നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. വേലിയേറ്റ മേഖലയിൽ നിന്നുള്ള 100 മീറ്റർ പ്രദേശത്ത് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദർശകരെ പ്രവേശിപ്പിക്കില്ല. ഈ ഭാഗം ബാരിക്കേഡ് ഉപയോഗിച്ച് അടയ്ക്കാൻ നിർദേശം നൽകിയതായും കളക്ടർ അറിയിച്ചു.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന ബീച്ചുകൾ നവംബർ ഒന്നു മുതൽ സഞ്ചാരികൾക്ക് തുറന്നു കൊടുത്തിരുന്നു. ഇതോടെ നിരവധി ആളുകളാണ് ശംഖുമുഖത്ത് ദിവസവും എത്തുന്നത്. കഴിഞ്ഞ മഴക്കാലത്തുണ്ടായ രൂക്ഷമായ കടൽ ക്ഷോഭത്തിൽ തീരത്തെ നടപ്പാതകളും തീരവും തകർന്നിരുന്നു. ബെഞ്ചുകൾ അടക്കമുള്ളവയും അപകടാവസ്ഥയിലാണ്. സന്ദർശകർ ഈ ഭാഗത്തേക്ക് എത്തുന്നത് അപകടമുണ്ടാക്കുമെന്നതു മുൻനിർത്തിയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും കളക്ടർ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.