തിരുവനന്തപുരം: ടോറസ് ഡൗണ്‍ ടൗണിന്റെ ഒന്നാം ഘട്ടം ടെക്‌നോ പാര്‍ക്കില്‍ ഈ വര്‍ഷം നവംബറില്‍ സജ്ജമാവും. രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ഐ.ടി ടൗണ്‍ഷിപ്പാണിത്. എംബസി ടോറസ് ടെക്ക് സോണ്‍ ആണ് ഇതിനായി ഒരുങ്ങുന്നത്.
മെട്രോ ഇതര നഗരങ്ങളിലെ രാജ്യത്തെ ഏറ്റവും വലിയ ഐ.ടി പാര്‍ക്കായിരിക്കും. ഇതിനു മാത്രമുള്ള മൂന്നു കെട്ടിടങ്ങളുടെ സമുച്ചയത്തില്‍ 20 ലക്ഷം ചതുരശ്ര അടി ഐ.ടി സേവനങ്ങള്‍ക്ക് മാത്രമായി ലഭ്യമാകും. ഐ.ടി മേഖലയ്ക്കുള്ള 11നിലകളുള്ള നയാഗ്ര ബില്‍ഡിംഗിന്റെ എട്ടു നിലകള്‍ തീര്‍ന്നു. ശേഷിക്കുന്ന മൂന്ന് നിലകളും മറ്റ് സൗകര്യങ്ങളും നവംബറില്‍ പൂര്‍ത്തിയാകും.
വിക്ടോറിയ ട്വിന്‍ ബില്‍ഡിംഗാണ് മറ്റൊന്ന്. ബാംഗ്‌ളൂരിലെ എംബസി ഗ്രൂപ്പാണ് ഇതിന്റെ നിര്‍മ്മാണം. ടെക്‌നോപാര്‍ക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമാണ് ടോറസ് ഡൗണ്‍ടൗണ്‍. അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ടോറസ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗും ബംഗളൂരുവിലെ എംബസി ഗ്രൂപ്പും ആണ് പങ്കാളികള്‍. അടുത്ത വര്‍ഷത്തോടെ രണ്ടാം ഘട്ടവും 2024ല്‍ അവസാന ഘട്ടവും നടപ്പാക്കും.
2012ലെ എമര്‍ജിംഗ് കേരളയില്‍ ആണ് ടോറസ് നിര്‍ദ്ദേശം വന്നത്. നേരിട്ടും അല്ലാതെയുമായി ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.