ബേപ്പൂര്‍: എ.ടി.എമ്മില്‍നിന്ന് പണം കിട്ടുന്നതിന് പുതിയതായി ഏര്‍പ്പെടുത്തിയ ഒ.ടി.പി സമ്പ്രദായം ജനങ്ങള്‍ക്ക് കഷ്ടപ്പാടായി മാറിയിരിക്കുകയാണ്. പണത്തിനായി പുതിയ ഒ.ടി.പി (വണ്‍ ടൈം പാസ്വേര്ഡ്) അടിച്ചാല്‍ മാത്രമേ ആവശ്യപ്പെട്ട പണം ലഭിക്കുകയുള്ളൂ. സുരക്ഷ മുന്‍നിര്‍ത്തിയാണ് 10,000 രൂപയില്‍ കൂടുതല്‍ ഉള്ള എ.ടി.എം ഇടപാടുകള്‍ക്ക് ഒ.ടി.പി നിര്‍ബന്ധമാക്കിയത്.
ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ, കൃത്യമായി നല്കിയാല് മാത്രമേ പണം പിൻവലിക്കാൻ സാധിക്കുകയുള്ളു. എ.ടി.എം കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തി മറ്റൊരാള്‍ പണം പിന്‍വലിക്കുന്നത് തടയുന്നതിനുവേണ്ടിയാണ് എസ്. ബി. ഐ ബാങ്കുകള്‍ പുതിയ ഒ.ടി.പി സമ്പ്രദായം ഏര്‍പ്പെടുത്തിയത്. ബാങ്ക് ഓഫ് ബറോഡ നേരേത്തതന്നെ ഈ രീതി നടപ്പാക്കിയിട്ടുണ്ട്. മറ്റുള്ള ബാങ്കുകളും എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഒ.ടി.പി. ഏര്പ്പെടുത്തിവരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.