സോണിയ വിളിച്ചു; ഇറ്റലി സന്ദര്‍ശനം അവസാനിപ്പിച്ച് രാഹുല്‍ മടങ്ങുന്നു

 സോണിയ വിളിച്ചു; ഇറ്റലി സന്ദര്‍ശനം അവസാനിപ്പിച്ച് രാഹുല്‍ മടങ്ങുന്നു

ന്യുഡല്‍ഹി: ഇറ്റലി സന്ദര്‍ശനം മതിയാക്കി രാഹുല്‍ ഗാന്ധി മടങ്ങിയെത്തും. നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കും. ഒരു മാസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗാന്ധി ഇറ്റലിക്ക് പോയത്. എന്നാല്‍ അടിയന്തരമായി മടങ്ങിയെത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ മടക്കം.

വ്യത്യസ്ഥ സംസ്ഥാങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സുഗമമായി പൂര്‍ത്തിയാക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. പഞ്ചാബിലും ഉത്തരാഖണ്ഡിലും വലിയ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് നേരിടുന്നുണ്ട്. ഉത്തരാഖണ്ഡിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടല്‍ അനിവാര്യമാണ്. കൂടാതെ പഞ്ചാബിലെ കാര്യത്തില്‍ സ്ഥാര്‍ത്ഥികളുടെ വിഷയത്തില്‍ ഇതുവരെയും സമവായത്തിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല.

പ്രചാരണ പരിപാടികളില്‍ കോണ്‍ഗ്രസ് അധ്യക്ഷ നേരിട്ട് പങ്കെടുക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍ ഒമിക്രോണ്‍ സാഹചര്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷ പങ്കെടുക്കില്ല. 15 ദിവസത്തേക്ക് റാലി വേണ്ടായെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. അതിന് ശേഷം തീരുമാനം പുനപരിശോധിക്കും. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായിരിക്കും കോണ്‍ഗ്രസിന്റെ മുഖമായി റാലികളില്‍ പങ്കെടുക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.