തീവണ്ടി യാത്രികര്‍ക്കും ഒമിക്രോണ്‍; സംസ്ഥാനത്ത് സമൂഹ വ്യാപന സാധ്യതയേറി

 തീവണ്ടി യാത്രികര്‍ക്കും ഒമിക്രോണ്‍; സംസ്ഥാനത്ത് സമൂഹ വ്യാപന സാധ്യതയേറി

തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹ വ്യാപന സാധ്യതയേറിയതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം തീവണ്ടിയില്‍ തമിഴ്നാട്ടില്‍ നിന്ന് കൊല്ലത്തെത്തിയ രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യത ബലപ്പെടുന്നത്. ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍, തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് എന്നീ വണ്ടികളിലെത്തിയ ഓരോ യാത്രികര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

വിദേശത്തുനിന്നെത്തിയവര്‍ക്കും അവരുമായി സമ്പര്‍ക്കത്തിലുള്ള അടുത്ത ബന്ധുക്കള്‍ക്കും മാത്രമാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നത്. തീവണ്ടിയില്‍ നിന്ന് രോഗം പകര്‍ന്നതാണോയെന്ന് ഉറപ്പില്ല. ആണെങ്കിലും അല്ലെങ്കിലും തീവണ്ടിയിലെ മറ്റു യാത്രികര്‍ക്ക് രോഗസാധ്യതയുണ്ട്. അതുകൊണ്ടു തന്നെ സമൂഹവ്യാപന സാധ്യത ആരോഗ്യവകുപ്പും തള്ളുന്നില്ല.

രോഗവ്യാപനം ഉണ്ടായിട്ടില്ലാത്ത രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്. യു.എ.ഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ ഒട്ടേറെപ്പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.