• Wed Apr 16 2025

കരിപ്പൂരില്‍ വീണ്ടും സ്വർണകടത്ത്: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരന്‍ ഉൾപ്പെടെ 7 പേർ പിടിയില്‍

കരിപ്പൂരില്‍ വീണ്ടും സ്വർണകടത്ത്: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരന്‍ ഉൾപ്പെടെ 7 പേർ പിടിയില്‍

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ ഉൾപ്പെടെ 7 പേർ കസ്റ്റഡിയിൽ. കുഴമ്പ് രൂപത്തിൽ കടത്താൻ ശ്രമിച്ച 10 കിലോ സ്വർണം ആണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം ദുബൈയിൽ നിന്നെത്തിയ വിമാനത്തിലാണ് സ്വർണം പിടികൂടിയത്.

അൻസാർ എന്ന ക്യാബിൻ ക്രൂ അംഗവും ആറ് യാത്രക്കാരുമാണ് പിടിയിലായത്. അന്‍സാറിന്‍റെ അരയില്‍ കെട്ടിവെച്ച നിലയിലായിരുന്നു സ്വര്‍ണം. യാത്രക്കാരുടെയും ശരീരത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചത്. നാല് കോടിയോളം രൂപ വരുന്ന സ്വര്‍ണമാണ് കണ്ടെടുത്തത്. നേരത്തെ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഡിആർഐ ഉദ്യോഗസ്ഥർ ആണ് സ്വര്‍ണം പിടികുടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.