ഇന്‍ഫിനിറ്റി പാലം ദുബായ് ഭരണാധികാരി ഉദ്ഘാടനം ചെയ്തു

ഇന്‍ഫിനിറ്റി പാലം ദുബായ് ഭരണാധികാരി ഉദ്ഘാടനം ചെയ്തു

ദുബായ്: ദുബായില്‍ ഇന്‍ഫിനിറ്റി എന്ന പേരില്‍ അതിമനോഹരമായ പാലം തുറന്നു.. ഞങ്ങളുടെ പാലങ്ങള്‍ ഭാവിയിലേക്കുളളതാണ്, ഞങ്ങളുടെ അഭിലാഷങ്ങള്‍ അനന്തമാണ്, വാസ്തുവിദ്യാ മാസ്റ്റ‍ർ പീസ് എന്നുവിശേഷിപ്പിക്കാവുന്ന ഇന്‍ഫിനിറ്റി പാലം തുറക്കുന്നു, ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിറില്‍ കുറിച്ചു. ദേര ഷിന്‍റഗയിലെ പാലത്തിന് ഇരുവശത്തേക്കുമായി ആറുവരികളുണ്ട്. നേരത്തെ ഷിന്‍റഗ പാലമെന്ന് അറിയപ്പെട്ടിരുന്ന പാലമാണ് നവീകരിച്ചത്. 300 മീറ്റർ നീളവും 22 മീറ്റർ വീതിയുമായി, ഇരുവശത്തേക്കുമായി 24,000 വാഹനങ്ങളെ ഉള്‍ക്കൊളളാന്‍ ശേഷിയുളളതാണ് പാലം. ക്രീക്കില്‍ നിന്ന് 15 മീറ്റർ ഉയരത്തിലുളളതിനാല്‍ ബോട്ടുകളുടെയും യാട്ടുകളുടെയും സുഗമമായ സഞ്ചാരവും സാധ്യമാകുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.