സ്കൂൾ കുട്ടികൾക്കായുള്ള ഭക്ഷണകിറ്റുകളുടെ വിതരണം തുടങ്ങി

സ്കൂൾ കുട്ടികൾക്കായുള്ള ഭക്ഷണകിറ്റുകളുടെ  വിതരണം തുടങ്ങി

തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്കായുള്ള ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് നൽകുന്ന ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചു. കിറ്റുകളുടെ വിതരണം പൊതു വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ആദ്യഘട്ടത്തിൽ ഒന്നു മുതൽ അഞ്ച് വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് ആണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത്.

എട്ടിനം ഭക്ഷ്യവസ്തുക്കളാണ് ഭക്ഷ്യ കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏഴു കിലോ ഭക്ഷ്യധാന്യങ്ങൾ ആണ് പ്രീപ്രൈമറി പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്ക് ലഭിക്കുന്നത്. അപ്പർ പ്രൈമറി വിദ്യാർഥികൾക്കായി 10 കിലോ ഭക്ഷ്യധാന്യം കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെറുപയർ, കടല,തുവര പരിപ്പ്, ഉഴുന്ന്, പരിപ്പ്, എണ്ണ, മൂനിനം കറി പൗഡറുകൾ തുടങ്ങിയവയാണ് ഭക്ഷ്യവസ്തുക്കളുടെ ഇനത്തിൽ ഉള്ളത്.

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈകോ ആണ് ഭക്ഷ്യ കിറ്റുകൾ തയ്യാറാക്കുന്നതും സ്കൂളുകളിൽ എത്തിക്കുന്നതും. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന വിദ്യാർഥികൾക്കാണ് ഈ കിറ്റുകൾ ലഭ്യമാവുക. കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത സ്കൂളുകളിൽ ഭക്ഷ്യ കിറ്റുകൾ രക്ഷിതാക്കൾക്ക് വിതരണംചെയ്യും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.