മുംബൈ: അടുത്ത ഐപിഎൽ 2021 ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തുമെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ഇന്ത്യയിൽ തന്നെ ലീഗ് നടത്തുമെന്നും യുഎഇ ഈ വർഷത്തേക്ക് മാത്രമുള്ള വേദി ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗാംഗുലി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
2021ൽ ആഭ്യന്തര മത്സരങ്ങളും ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയും നടത്തുമെന്നും ഗാംഗുലി പറഞ്ഞു. ഐഎസ്എൽ ഉടൻ തുടങ്ങുമെന്നും 7-8 ടീമുകളുള്ള വനിതാ ഐപിഎൽ വരും വർഷങ്ങളിൽ നടത്തും എന്നും അദ്ദേഹം പറഞ്ഞു.
മാച്ച് ഫിറ്റ് ആണെങ്കിൽ മുംബൈ ഇന്ത്യൻസ് നായകനും ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശർമ്മ ഓസീസ് പര്യടനത്തിൽ കളിക്കുമെന്ന് ഗാംഗുലി പറഞ്ഞിരുന്നു. ഇശാന്ത് ശർമ്മയുടെ കാര്യവും അങ്ങനെ തന്നെയാണ്. ഇരുവരെയും ദേശീയ ക്രിക്കറ്റ് അക്കാദമി നിരീക്ഷിക്കുന്നുണ്ടെന്നും ഗാംഗുലി പറഞ്ഞു. നവംബർ ഏഴ് മുതലാണ് പര്യടനം ആരംഭിക്കുക. ഏകദിന പരമ്പരയോടെയാണ് പര്യടനത്തിനു തുടക്കമാവുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.