കെയ്റോ: യുഎഇയ്ക്ക് പിന്നാലെ സൗദി അറേബ്യയ്ക്ക് നേരെയും ഹൂതി വിമതർ ആക്രമണ ശ്രമം നടത്തിയതിനെ അറബ് ലീഗ് ശക്തമായി അപലപിച്ചു. ഹൂതികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നും അടിയന്തരമായി ചേർന്ന അറബ് ലീഗ് ആവശ്യം ഉന്നയിച്ചു. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും എണ്ണ വിതരണ ശൃംഖലയ്ക്കും സാമ്പത്തിക സുസ്ഥിരതയ്ക്കും വെല്ലുവിളിയാണെന്നും ഈജിപ്തിലെ കെയ്റോവില്‍ ചേർന്ന യോഗം വിലയിരുത്തി. അന്താരാഷ്ട്ര സമൂഹം ഹൂതികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഗള്‍ഫ് മേഖലയോടും യെമന്‍ ജനതയോടും അവർ കടുത്ത കുറ്റകൃത്യങ്ങള്‍ ആവർത്തിക്കുമെന്ന് യുഎഇ സഹമന്ത്രി ഖലീഫ അല്‍ മരാർ അഭിപ്രായപ്പെട്ടു. കൂട്ടായ്മയിലെ സ്ഥിരം അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.