അവസാനം വാട്സാപ്പും ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിലേക്ക്

അവസാനം വാട്സാപ്പും ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിലേക്ക്

വാട്സ്ആപ് കൂടി ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിലേക്ക് വരുന്നതോടുകൂടി ഈ മേഖലയിൽ മത്സരം മുറുകും എന്നുറപ്പായി. ഇപ്പോൾ തന്നെ ഗൂഗിൾ, ഫോൺ പേ, പേടിഎം, ആമസോൺ പേ, എയർടെൽ പേ, ജിപേ മുതലായ മുൻ നിര കമ്പനികൾ അവരുടെതായ സ്ഥാനങ്ങൾ ഉറപ്പിച്ചു കഴിഞ്ഞു; ഇതിനിടയിൽ ആണ് വാട്സാപ്പുകൂടി വരുന്നത്. വാട്സാപ് പേ ഇപ്പോൾ ഇന്ത്യയിലെ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമാണ്. വാട്‌സാപ് പേ ഓപ്ഷൻ ലഭ്യമാകുന്നതിനായി നിങ്ങളുടെ ഫോണിൽ വാട്സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്.

ഇന്ത്യയിലെ 160 ലധികം ബാങ്കുകൾ പിന്തുണയ്ക്കുന്ന തത്സമയ പേയ്‌മെന്റ് സംവിധാനമായ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ആണ് വാട്സാപ് പേയും ഉപയോഗിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഇന്ത്യയിലെ 2 കോടി വാട്സാപ് ഉപയോക്താക്കൾക്കാണ് വാട്സാപ് പേ നൽകുന്നത്. ഘട്ടം ഘട്ടമായി കൂടുതൽ ഉപയോക്താക്കൾക്ക് വാട്സാപ് പേ ഫീച്ചർ നൽകുമെന്നാണ് അറിയുന്നത്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മൂന്നാം കക്ഷി പേയ്‌മെന്റ് ആപ്ലിക്കേഷനുകൾക്ക് നിയന്ത്രണങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഇതിനാൽ ഒരു പരിധിവിട്ട് പ്രവര്‍ത്തിക്കാൻ സാധിക്കില്ല. പ്രതിമാസം മൊത്തം യുപിഐ ഇടപാടുകളുടെ പരമാവധി 30 ശതമാനം മാത്രമാണ് അനുമതി നൽകുന്നത്.

എല്ലാ യുപിഐ സേവനങ്ങളിലെയും പോലെ, വാട്സാപ് പേയും സൗജന്യമാണ്. ഇടപാടുകൾക്ക് ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കില്ല. വാട്സാപ്പിന്റെ പേയ്‌മെന്റ് സേവനത്തിലെ ഒരു ഇടപാടിന്റെ പരിധി 1,00,000 രൂപയാണ്. ഒരു ബാങ്ക് അക്കൗണ്ട് നമ്പർ വഴിയോ അല്ലെങ്കിൽ ഒരു ഐ‌എഫ്‌എസ്‌സി കോഡ് ഉപയോഗിച്ചോ വാട്സാപ് പേ ഇതുവരെ ഫണ്ട് കൈമാറ്റം പ്രാപ്തമാക്കിയിട്ടില്ല. വാട്സാപ് പേയ്‌മെന്റ് ഉപയോഗിക്കുന്നതിന് ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുമായി ഒരു ഇന്ത്യൻ മൊബൈൽ നമ്പർ ലിങ്കുചെയ്യേണ്ടതുണ്ട്. രാജ്യാന്തര നമ്പറുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് വാട്സാപ്പിന്റെ പേയ്‌മെന്റ് സേവനം ഉപയോഗിക്കാൻ കഴിയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.