മന്ത്രി കെ.ടി ജലീലിനെ ഇന്ന് വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യും

മന്ത്രി കെ.ടി ജലീലിനെ ഇന്ന് വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യും

കൊച്ചി: നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം എത്തിച്ച കേസില്‍ മന്ത്രി കെ ടി ജലീല്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകും. ചട്ടലംഘനം നടത്തി ഖുര്‍ആന്‍ എത്തിച്ച് വിതരണം നടത്തിയതില്‍ മന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍. കെ.ടി ജലീലിന്‍റെ ഗണ്‍മാനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തിരുന്നു. യു.എ.ഇ കോണ്‍സുലേറ്റ് വഴി എത്തിയ ഖുര്‍ആന്‍ വിതരണം ചെയ്തതില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍.

ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാവാന്‍ കെ.ടി ജലീലിന് നിര്‍ദ്ദേശം നല്‍കിയത്.കോണ്‍സുലേറ്റ് വഴി വന്ന ഖുര്‍ആന്, നികുതി ഇളവ് ലഭിച്ചിട്ടുണ്ട്. ഇത് പുറത്ത് വിതരണം ചെയ്യുന്നത് ചട്ടവിരുദ്ധമാണ്.

ഇക്കാര്യത്തില്‍ മന്ത്രി കെ.ടി ജലീലിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍. കെ.ടി ജലീലിനെ കേന്ദ്ര ഏജന്‍സികളായ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റും എന്‍.ഐ.എയും നേരത്തെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ വിശദാംശങ്ങളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ടെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.