കൊച്ചി: വാളയാർ കേസിൽ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും. കേസിൽ തുടരന്വേഷണവും പുനർ വിചാരണയുമാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലും, പ്രതികളെ വെറുതെ വിട്ടതിനെതിരെ പെൺകുട്ടികളുടെ മാതാപിതാക്കൾ സമർപ്പിച്ച ഹർജികളുമാണ് ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ പരിഗണനയിലുള്ളത്.
കേസന്വേഷണത്തിൽ വീഴ്ച്ച സംഭവിച്ചുവെന്ന് സർക്കാർ ഹൈക്കോടതി മുൻപാകെ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടരന്വേഷണത്തിന് തയ്യാറാണെന്നും, പുനർ വിചാരണയ്ക്ക് ഉത്തരവിടണമെന്നുമാണ് ആവശ്യം. 2019 ഒക്ടോബറിലാണ് വാളയാറിലെ ദളിത് സഹോദരിമാരെ മാനഭംഗപ്പെടുത്തി കൊന്ന കേസിലെ നാലു പ്രതികളെ വിചാരണക്കോടതി വെറുതെ വിട്ടത്. കേസന്വേഷണത്തിലെ വീഴ്ചയും, തെളിവുകൾ നിരത്തുന്നതിലെ പ്രോസിക്യൂഷന്റെ പരാജയവുമായിരുന്നു പ്രതികൾ രക്ഷപ്പെടാനുള്ള കാരണം.
ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് എന്ന ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ പെൺകുട്ടികളുടെ അച്ഛനും അമ്മയും ഏഴു ദിവസം ആണ് സത്യാഗ്രഹം ഇരുന്നത്. 2019ൽ സംഭവിച്ച കേസിൽ നിരവധി സമരവും പ്രതിഷേധങ്ങളും ഉണ്ടായെങ്കിലും ഒന്നിനും തുടർച്ച ഉണ്ടായിരുന്നില്ല. മക്കൾക്ക് നീതി ലഭിക്കുന്നത് വരെ തെരുവിൽ പോരാട്ടം തുടരുമെന്ന് തന്നെയാണ് കുടുംബത്തിന്റെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.