തിരുവനന്തപുരം: കേരളം കോവിഡ് കേസുകളുടെ പാരമ്യഘട്ടത്തിലെന്ന് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. ഒരാഴ്ചയ്ക്ക് മീതെയായി കേസുകള്‍ ഒരേ നിലയില്‍ തുടരുന്നതാണ് നിഗമനം ശക്തമാകാന്‍ കാരണം. അടുത്ത ആഴ്ചയോടെ കേസുകള്‍ കുറയാന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷ. അതേസമയം കേസുകള്‍ കുതിച്ചു കയറിയതിന് ആനുപാതികമായി കൂടുന്ന മരണസംഖ്യയാണ് പുതിയ ആശങ്കയ്ക്ക് കാരണം. കോഴിക്കോട് കഴിഞ്ഞ ദിവസം മരിച്ചവരില്‍ രണ്ട് നവജാതശിശുക്കളും ഉള്‍പ്പെടുന്നു.
ഒമിക്രോണ്‍ ഘട്ടത്തിലെ പ്രധാനചോദ്യം പീക്ക് അഥവാ പാരമ്യഘട്ടം എന്നായിരിക്കുമെന്നതായിരുന്നു. മോശം ഘട്ടം കഴിഞ്ഞെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ആറ് ദിവസവും അമ്പതിനായിരത്തിന് മുകളിലാണ് കേസുകള്‍. കൂടുകയോ വലിയ തോതില്‍ എണ്ണം കുറയുകയോ ചെയ്തില്ല. പക്ഷെ ടിപിആര്‍ കുറഞ്ഞു വരുന്നു. പരിശോധിച്ച് കണ്ടെത്തിയ പോസിറ്റീവ് കേസുകളേക്കാള്‍ വലിയ അളവ് അറിയാതെ പോസിറ്റീവായി പോയവരെ കൂടി കണക്കാക്കിയാണ് പാരമ്യഘട്ടം കടന്നെന്ന അനുമാനം. വന്‍ വ്യാപനമുണ്ടായ തിരുവനന്തപുരത്ത് പീക്ക് ഘട്ടം കഴിഞ്ഞെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
ഒമിക്രോണ്‍ തരംഗത്തിലെ കേസുകള്‍ക്ക് ആനുപാതികമായി മരണസംഖ്യയിലും പ്രതിഫലനമുണ്ട്. 94, 101,91, 142 എന്നിങ്ങനെയാണ് കഴിഞ്ഞ നാല് ദിവസത്തെ മരണസംഖ്യ. വാക്‌സിന്‍ നല്‍കിയ പ്രതിരോധം, രോഗം വന്നുപോയതിലൂടെയുണ്ടായ പ്രതിരോധം ഒക്കെയുണ്ടായിരിക്കെ മരണസംഖ്യ എത്ര വരെ പോകുമെന്നതാണ് ഒമിക്രോണ്‍ കേരളത്തെ എത്രത്തോളം ബാധിച്ചെന്ന് മനസിലാവുക. രോഗം വന്നുപോയതിലൂടെയുണ്ടായ ഹൈബ്രിഡ് പ്രതിരോധശേഷി താരതമ്യേന കേരളത്തില്‍ കുറവായത് മരണത്തില്‍ പ്രതിഫലിക്കുമെന്നു തന്നെയാണ് കരുതുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.