കൊതുകു നിവാരണ പദ്ധതി പ്രഖ്യാപിച്ച് യുഎഇ

കൊതുകു നിവാരണ പദ്ധതി പ്രഖ്യാപിച്ച് യുഎഇ

ദുബായ്: ദേശീയ കൊതുകുനിവാരണ പദ്ധതി പ്രഖ്യാപിച്ച് യുഎഇ. കൊതുകു നശീകരണത്തിനായി വിവിധ മേഖലകളില്‍ അണുനശീകരണം നടത്തും. നിർമ്മാണ മേഖല, സ്കൂളുകള്‍, താമസമേഖലകള്‍, പൊതുപാർക്കുകള്‍, കൃഷിയിടങ്ങളില്‍ തുടങ്ങിയിടങ്ങളിലാണ് അണുനശീകരണം നടത്തുക. ആരോഗ്യപ്രതിരോധ മന്ത്രാലയത്തിന്‍റെ സഹകരണത്തോടെയാണ് നടപടിക്രമങ്ങള്‍ നടത്തുക. പൊതു ജനരോഗ്യം കൂടി കണക്കിലെടുത്തുകൊണ്ടാണ് നടപടികള്‍ പൂർത്തീകരിക്കുകയെന്നും അധികൃതർ അറിയിച്ചു. കൊതുകുനിവാരണ പ്രവർത്തനങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. അണുനശീകരണപ്രവർത്തനങ്ങള്‍ നടത്തി 24 മണിക്കൂറിനുളളില്‍ കുട്ടികളേയും വളർത്തുമൃഗങ്ങളേയും ആ ഭാഗങ്ങളില്‍ പ്രവേശിപ്പിക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.