മൂന്നാര്‍: മൂന്നാറില്‍ താപനില മൈനസ് ഡിഗ്രിയില്‍ എത്തി. ഈ സീസണില്‍ ആദ്യമാണിത്. കണ്ണന്‍ദേവന്‍ കമ്പനിയുടെ ചെണ്ടുവര എസ്റ്റേറ്റിലാണ് ബുധനാഴ്ച രാവിലെ താപനില മൈനസ് ഒന്ന് രേഖപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് ചെണ്ടുവരയില്‍ മഞ്ഞുവീഴ്ച ശക്തമായി.
കമ്പനിയുടെ ഏക്കറുകണക്കിന് സ്ഥലത്തെ തേയിലച്ചെടികള്‍ക്ക് നാശമുണ്ടായിട്ടുണ്ട്. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, മാട്ടുപ്പട്ടി എന്നിവിടങ്ങളില്‍ മൂന്ന് ഡിഗ്രിയായിരുന്നു താപനില. സൈലന്റ്വാലിയില്‍ ഒരു ഡിഗ്രി. തെന്‍മലയില്‍ എട്ടും, കന്നിമലയില്‍ ആറും, സെവന്‍മലയില്‍ നാലും ചിറ്റുവരയില്‍ അഞ്ചു ഡിഗ്രിയുമായിരുന്നു ബുധനാഴ്ച രാവിലത്തെ താപനില. മൂന്നാറില്‍ പകല്‍ താപനില 26 വരെയാണ് അനുഭവപ്പെടുന്നത്.
ഈ സീസണില്‍ കഴിഞ്ഞ ഡിസംബര്‍ 16 മുതല്‍ 20 വരെ മൂന്നാറില്‍ താപനില മൂന്നു ഡിഗ്രി വരെയെത്തിയിരുന്നു. ചെണ്ടുവരയില്‍ താപനില മൈനസില്‍ എത്തിയതോടെ വരും ദിവസങ്ങളില്‍ മറ്റ് എസ്റ്റേറ്റുകളിലും താപനില മൈനസില്‍ എത്തുമെന്നാണ് പ്രതീക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.