ലാന്‍ഡിംഗിനിടെ അതിശക്തമായ കാറ്റില്‍ ഉലഞ്ഞ വിമാനം രക്ഷപ്പെടുത്തിയത് തലനാരിഴയ്ക്ക്; പൈലറ്റിന് അഭിനന്ദനം

ലാന്‍ഡിംഗിനിടെ അതിശക്തമായ കാറ്റില്‍ ഉലഞ്ഞ വിമാനം രക്ഷപ്പെടുത്തിയത് തലനാരിഴയ്ക്ക്; പൈലറ്റിന് അഭിനന്ദനം


ലണ്ടന്‍:ഹീത്രു വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ അതിശക്തമായ കാറ്റില്‍ ആടിയുലഞ്ഞ വിമാനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് പൈലറ്റിന്റെ വിപദി ധൈര്യവും സമയോചിതമായ ഇടപെടലും മൂലം; വന്‍ ദുരന്തമാണ് ഒഴിവായത്.

അബര്‍ദീനില്‍ നിന്നെത്തിയ ബ്രിട്ടീഷ് എയര്‍വെയ്സ് വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ശക്തമായ കാറ്റില്‍ അകപ്പെടുകയായിരുന്നു. വലത് ടയര്‍ റണ്‍വേയില്‍ തൊട്ടതോടെ വിമാനം നിയന്ത്രണം വിട്ട് കാറ്റില്‍ ആടിയുലഞ്ഞു.തുടര്‍ന്ന് പൈലറ്റ് ലാന്‍ഡിങ് ഒഴിവാക്കി വിമാനം ഉയര്‍ത്തുകയായിരുന്നു.

വിമാനത്തിന്റെ അതിസാഹസികമായ രക്ഷപ്പെടലിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. പൈലറ്റിന്റെ ഇടപെടലിനെ പ്രശംസിക്കുന്നു ആയിരക്കണക്കിനു പേര്‍.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതിശക്തമായ കാറ്റാണ് ബ്രിട്ടനില്‍ വീശിയടിക്കുന്നത്. കോറി കൊടുങ്കാറ്റ് മൂലം ആയിരക്കണക്കിന് വീടുകളിലെ വൈദ്യുതി വിതരണം ഉള്‍പ്പെടെ തടസപ്പെട്ടിരിക്കുകയാണ്.

https://twitter.com/i/status/1488503906015629312


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.