തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ പിഎച്ച്ഡിക്കെതിരായ പരാതിയിൽ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കാൻ ഗവർണർ കേരള സർവകലാശാലക്ക് നിർദേശം നൽകി. ജലീലിന്റെ പ്രബന്ധത്തിൽ തെറ്റുകളുണ്ടെന്നായിരുന്നു പരാതി.
സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ ആണ് പരാതി നൽകിയിരുന്നത്. പ്രബന്ധത്തിൽ വ്യാകരണ പിശകുകൾ ഉണ്ടന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിൽ പറയുന്നു. പ്രബന്ധത്തിൽ ഗവേഷകന്റെ മൗലികമായ സംഭാവനകൾ ഇല്ലെന്നും അക്കാദമിക വിദഗ്ധരുടെ പാനലിനെക്കൊണ്ട് ഇത് പുനർമൂല്യനിർണയത്തിനു വിധേയമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.