കൊച്ചി: മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ആറ് മണിക്കൂറിലധികം ചോദ്യംചെയ്തു. നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥവും ഈന്തപ്പഴവും ഇറക്കുമതി, യുഎഇ കോണ്‍സുലേറ്റ് സന്ദര്‍ശനങ്ങള്‍, സ്വപ്ന സുരേഷുമായുള്ള ഫോണ്‍ വിളികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ആണ് സംശയ നിഴലിലുള്ള മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് ആറര മണിക്കൂര്‍ ചോദ്യംചെയ്തു വിട്ടയച്ചത്. ചോദ്യാവലി തയാറാക്കിയായിരുന്നു ചോദ്യം ചെയ്യല്‍.
വീണ്ടും വിളിപ്പിക്കുമെന്നാണു കസ്റ്റംസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. ഇന്നലെ ഉച്ചയ്ക്കു12ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകുന്നേരം ആറര വരെ നീണ്ടു. തെളിവു ശേഖരിക്കുന്നതിന്റെ ഭാഗമായി കസ്റ്റംസിന്റെ പ്രാഥമിക ചോദ്യം ചെയ്യലാണു നടന്നത്. ആരോപണം നിഷേധിക്കുന്ന നിലപാടാണു ജലീല്‍ ചോദ്യംചെയ്യലില്‍ സ്വീകരിച്ചത്. മന്ത്രിയെന്ന നിലയില്‍ തന്റെ കടമയാണ് ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ വാദം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.