19 വർഷത്തിനു ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിൽ വൈദ്യുതി എത്തുന്നു

19 വർഷത്തിനു ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിൽ വൈദ്യുതി എത്തുന്നു

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ19 വർഷത്തിനു ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിൽ വൈദ്യുതി എത്തുന്നു കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ 19 വർഷത്തിനുശേഷം വൈദ്യുതി എത്തിക്കുന്നതിനുള്ള ജോലികൾ കെഎസ്ഇബിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. 1.65 കോടി രൂപ മുതൽ മുടക്കിൽ ആറ് കിലോമീറ്ററോളം ഭൂമിക്കടിയിലൂടെ കേബിൾ സ്ഥാപിച്ചാണ് വൈദ്യുതി എത്തിക്കുന്നത്.

വണ്ടിപ്പെരിയാർ വള്ളക്കടവിൽ നിന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വന്യമൃഗങ്ങൾ ചാകുന്നത് പതിവായതോടെ 2001ലാണ് വനം വകുപ്പ് ഇടപെട്ട് ഇവിടുത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചത്.  കോതമംഗലം ആസ്ഥാനമായ കെ എം എ പവർ ടെക് എന്ന സ്ഥാപനമാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. 2021 ജനുവരിയിൽ പണികൾ പൂർത്തിയാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.